അതിരപ്പിള്ളിയില്‍ ട്രക്കിങ്ങിന് പോയ ഇരിങ്ങാലക്കുടയില്‍ നിന്നുള്ള സംഘത്തിന് നേരെ കാട്ടാന ആക്രമണം ; ഒരാള്‍ക്ക് ഗുരുതര പരിക്ക്

Wild elephants are rampant in Aralam Farm; Kanjipura destroyed in the sixth block of the agricultural farm
Wild elephants are rampant in Aralam Farm; Kanjipura destroyed in the sixth block of the agricultural farm

വാച്ചറും ഫോറസ്റ്റ് ഗാര്‍ഡും ഉള്‍പ്പെടെ ഏഴുപേര്‍ അടങ്ങുന്ന സംഘമാണ് ട്രക്കിങ്ങിന് പോയത്.

അതിരപ്പിള്ളിയില്‍ ട്രക്കിങ്ങിന് പോയ ഇരിങ്ങാലക്കുടയില്‍ നിന്നുള്ള സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കാട്ടിലൂടെ ഉള്ള ട്രക്കിങ്ങിന്റെ ഭാഗമായാണ് ഇരിങ്ങാലക്കുടയില്‍ നിന്നുള്ള സംഘം ഞായറാഴ്ച്ച യാത്ര തിരിച്ചത്. വാച്ചറും ഫോറസ്റ്റ് ഗാര്‍ഡും ഉള്‍പ്പെടെ ഏഴുപേര്‍ അടങ്ങുന്ന സംഘമാണ് ട്രക്കിങ്ങിന് പോയത്.

tRootC1469263">

കാട്ടിലൂടെ ഉള്ള യാത്രക്കിടെ ഉള്‍വനത്തില്‍ കാരാംതോട് എന്ന സ്ഥലത്ത് വെച്ച് കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇരിങ്ങാലക്കുട സ്വദേശി 32 വയസ്സുള്ള മനുവിന് തലയ്ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റയാളെ വാഴച്ചാല്‍ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം ആംബുലന്‍സില്‍ കരുകുറ്റി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു.

Tags