റെയില്‍വേയില്‍ ജോലി നേടാൻ സുവര്‍ണാവസരം
തിരുവനന്തപുരം ബോർഡ് വഴി (www.rrbthiruvananthapuram.gov.in) എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
റെയില്‍വേയുടെ വിവിധ സോണുകളിലേക്ക് 6566 ടെക്നീഷ്യൻ തസ്തികകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു.റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് (CEN No. 02/2026). ടെക്നീഷ്യൻ ഗ്രേഡ് 1 - സിഗ്നല്‍ വിഭാഗത്തില്‍ 323 ഒഴിവുകളും, ടെക്നീഷ്യൻ ഗ്രേഡ് -3 യിലേക്ക് 6242 ഒഴിവുകളുമാണ് ഉള്ളത്. ഒരു സമയം ഒരു റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) വഴി മാത്രമേ അപേക്ഷിക്കാവൂ.
തിരുവനന്തപുരം ബോർഡ് വഴി (www.rrbthiruvananthapuram.gov.in) എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യൻ റെയില്‍വെയുടെ വിവിധ സോണുകളില്‍ നിയമനം ലഭിക്കും.
തസ്തികകള്‍ക്ക് അനുസൃതമായി മെട്രിക്കുലേഷൻ നിശ്ചിത ട്രേഡിലുള്ള ഐടിഐ / നാഷണല്‍ അപ്രെന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് അല്ലെങ്കില്‍ എൻജിനിയറിംഗ് ഡിപ്ലോമ / ബിടെക് / ബിഎസ്‌സി. 2026 ജൂണ്‍ 1 അടിസ്ഥാനമാക്കി ഉദ്യോഗാർഥിയുടെ പ്രായം കണക്കാക്കും.ഗ്രേഡ് 1 പ്രായപരിധി 18 മുതല്‍ 33 വരെയും. ഗ്രേഡ് -3യിലെ പ്രായപരിധി 18 മുതല്‍ 30 വരെയുമാണ്.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കല്‍ പരിശോധന എന്നിങ്ങനെയാണ് ഉദ്യോഗാർഥിയെ തെരഞ്ഞെടുക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ സ്ഥലങ്ങളാണ്. പൊതുവിഭാഗത്തിന് 500 രൂപയും എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ, വനിതകള്‍, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങള്‍ക്ക് 250 രൂപയുമാണ്. www.rrbapply.gov.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ജൂണ്‍ 30 മുതല്‍ അപേക്ഷ വിൻഡോ തുറക്കുന്നു. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ജൂലൈ 29 വരെയാണ്.
.jpg)

