തൃശൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഗ്യാസ് ടാങ്കര്‍ ലോറിയിടിച്ചു, ലോറി ഡ്രൈവര്‍ മരിച്ചു

google news
accident

കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഗ്യാസ് ടാങ്കര്‍ ലോറിയിടിച്ച് ഡ്രൈവര്‍ മരിച്ചു. ദേശീയപാതയില്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. 

ഗുജറാത്തിലെ സൂറത്തില്‍ നിന്നും റബ്ബറുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയുടെ ഡ്രൈവര്‍ കര്‍ണ്ണാടക സ്വദേശി ചന്ദ്രപ്പ രാംപൂര്‍ (59) ആണ് മരിച്ചത്. ലോറിയിലെ ചരക്കിന് മുകളിലുണ്ടായിരുന്ന ടാര്‍പായ അഴിഞ്ഞ് പോയത് കെട്ടിയുറപ്പിക്കാനായി ലോറി റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം പുറത്തിറങ്ങിയാതായിരുന്നു ഡ്രൈവര്‍. കെട്ടികൊണ്ടിരിക്കെ പിന്നില്‍ നിന്നും വന്നിരുന്ന ഗ്യാസ് ടാങ്കര്‍ ഇടിച്ചു കയറുകയായിരുന്നു. 

ഡ്രൈവര്‍ അപകട സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ ഗ്യാസ് ടാങ്കര്‍ ഡ്രൈവര്‍ പാലക്കാട് പാമ്പുമല സ്വദേശി രഞ്ജിത്തിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാങ്കര്‍ ലോറി പൂര്‍ണമായും തകര്‍ന്നു. ഇതേ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.  

Tags