കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ലഹരിമരുന്നുമായി ഡോക്ടര്‍മാരും വക്കീലുമടക്കം സംഘം പിടിയില്‍

arrest

കൊക്കെയ്ന്‍ അടക്കമുള്ള ലഹരിമരുന്നുകളാണ് പൊലീസ് ഇവരില്‍ നിന്ന് പിടികൂടിയത്.

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ലഹരിമരുന്നുമായി നിരവധി പേര്‍ പിടിയില്‍. ഡോക്ടര്‍മാരും വക്കീലും വിദ്യാര്‍ത്ഥിയും അടക്കമുള്ളവരാണ് പിടിയിലായത്.

കലൂര്‍ സ്വദേശിയും അഭിഭാഷകനുമായ രോഹിത് നായര്‍, കലൂര്‍ സ്വദേശിയും റെസ്റ്റോറന്റ് ഉടമയുമായ ഓസ്റ്റിന്‍ ജോസ്, കെമിക്കല്‍ ട്രീറ്റ്‌മെന്റ് ബിസിനസുകാരനായ ജിനോ മുരളി, ആലപ്പുഴ സ്വദേശിയും ന്യൂട്രീഷനുമായ അക്ബര്‍ ഷാ, പന്തളം സ്വദേശിനിയും ദന്ത ഡോക്ടറുമായ ബെന്‍സി റാവുത്തര്‍, ഫിസിയോതെറാപ്പിസ്റ്റ് സെയ്തലി ഫാത്തിമ, കണ്ണൂര്‍ സ്വദേശിനിയും ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയുമായ അമല്‍ റൗഫ്, തിരുവനന്തപുരം ശംഖുമുഖം സ്വദേശി ഷാജിഫെര്‍ണാഡോ എന്ന ഷോണ്‍ എന്നിവരാണ് പിടിയിലായത്. കൊക്കെയ്ന്‍ അടക്കമുള്ള ലഹരിമരുന്നുകളാണ് പൊലീസ് ഇവരില്‍ നിന്ന് പിടികൂടിയത്.

Tags