കുറ്റിക്കാട്ടൂരില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന മുറികളില്‍ കയറി നാലംഗ സംഘത്തിന്റെ ആക്രമണം

police

ആക്രമണത്തിനിടെ രണ്ടുപേരെ അതിഥി തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് പിടികൂടി കെട്ടിയിട്ടു.

കുറ്റിക്കാട്ടൂരില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന മുറികളില്‍ കയറി നാലംഗ സംഘത്തിന്റെ ആക്രമണം. കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും പണവും കവരാന്‍ ശ്രമിച്ചെന്നാണ് അതിഥി തൊഴിലാളികളുടെ പരാതി. ആക്രമണത്തിനിടെ രണ്ടുപേരെ അതിഥി തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് പിടികൂടി കെട്ടിയിട്ടു.


കുറ്റിക്കാട്ടൂര്‍ സ്വദേശി ആദര്‍ശ്, പൂവാട്ടുപറമ്പ് സ്വദേശി അജാസ് എന്നിവരാണ് പിടിയിലായത്. സംഘത്തിലെ മറ്റ് രണ്ടുപേര്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. അക്രമി സംഘം മുറികളില്‍ അതിക്രമിച്ച് കയറിയ ശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് തൊഴിലാളികള്‍ പറയുന്നത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രക്ഷപ്പെട്ട രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Tags