സ്‌കൂട്ടറില്‍ പോകുന്നതിനിടെ യുവതിയെ പിന്തുടര്‍ന്ന് നാലരപ്പവന്റെ മാല പൊട്ടിച്ചു ; സംഭവം കൊല്ലത്ത്

police

ഉച്ചയ്ക്ക് രണ്ടരയോടെ കുണ്ടറ മുക്കടയ്ക്ക് സമീപം വൈശാഖ് ടെക്‌സ്‌റ്റൈല്‍സിന്റെ മുന്നിലായിരുന്നുസംഭവം

സ്‌കൂട്ടറില്‍ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വര്‍ണ്ണമാല കവര്‍ന്നു. കേരളപുരം കൊച്ചാലമൂട് സ്വദേശിയായ 46 കാരിയുടെ മാലയാണ് മോഷ്ടിച്ചത്. 

ഉച്ചയ്ക്ക് രണ്ടരയോടെ കുണ്ടറ മുക്കടയ്ക്ക് സമീപം വൈശാഖ് ടെക്‌സ്‌റ്റൈല്‍സിന്റെ മുന്നിലായിരുന്നുസംഭവം. മകളുടെ സ്‌കൂളില്‍ പിടിഎ മീറ്റിങ്ങിനായി സ്‌കൂട്ടറില്‍ പോവുകയായിരുന്നു വീട്ടമ്മ. കൊല്ലം തിരുമംഗലം ദേശീയപാതയിലൂടെ സ്‌കൂട്ടറില്‍ പോകുന്നതിനിടെ മറികടന്നെത്തിയ ചുവന്ന ബൈക്കിന്റെ പിന്നിലിരുന്നയാളാണ് മാല പൊട്ടിച്ചെടുത്തത്. നാലര പവന്‍ തൂക്കം വരുന്ന മാലയും ലോക്കറ്റുംകൂടി ഏകദേശം അഞ്ചു ലക്ഷത്തിലേറെ വില വരും. രണ്ട് പേരാണ് സ്‌കൂട്ടറിലുണ്ടായിരുന്നതെന്ന് വീട്ടമ്മ പരാതിയില്‍ പറയുന്നു. വീട്ടമ്മയുടെ പരാതിയില്‍ കുണ്ടറ പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags