വാല്‍പ്പാറയില്‍ അഞ്ചു വയസുകാരനെ പുലി ആക്രമിച്ചു; തലയ്ക്ക് ഗുരുതര പരിക്ക്

c

തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

 ചാലക്കുടി: വാല്‍പ്പാറയില്‍  അഞ്ചുവയസുകാരന് നേരെ പുലിയുടെ ആക്രമണം. അപ്പര്‍പറളിയില്‍ തോട്ടംതൊഴിലാളികളായ ഗുരുസ്വാമി - നാഗജ്യോതി ദമ്പതികളുടെ മകന്‍ ഭീഷിതിനെയാണ് ആക്രമിച്ചത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പുലി ചാടിവീണ് പിടികൂടുകയും 15 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു. പുലി കുട്ടിയെ ആക്രമിക്കുന്നത് കണ്ട് അമ്മ നാഗജ്യോതി നിലവിളിച്ചതിനെത്തുടര്‍ന്ന്, ഓടിയെത്തിയ മറ്റ് തോട്ടംതൊഴിലാളികള്‍ ബഹളം വെച്ചതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് കടന്നുകളഞ്ഞു.തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Tags