കിണറ്റില്‍ വീണ അഞ്ച് വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

In Cherupuzha heavy rains and water from wells were not available
In Cherupuzha heavy rains and water from wells were not available

വീഴ്ചയില്‍ തന്നെ കുട്ടി കിണറ്റിലേക്കിട്ടിരുന്ന കയറില്‍ പിടിച്ചതിനാല്‍ വെള്ളത്തില്‍ പൂർണ്മായും വീണില്ല.

കോട്ടയം: കളിയ്ക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ അഞ്ച് വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പേരൂർ പൂവത്തുംമൂട് വെട്ടിമറ്റത്തില്‍ ഗിരീഷ് - അനിത ദമ്ബതികളുടെ ഇളയമകൻ ദേവദത്ത് (5) ആണ് കിണറ്റില്‍ വീണത്.

ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.  കിണറിന്റെ പരിസരത്തു നിന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടി കാല്‍വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തന്നെ കുട്ടി കിണറ്റിലേക്കിട്ടിരുന്ന കയറില്‍ പിടിച്ചതിനാല്‍ വെള്ളത്തില്‍ പൂർണ്മായും വീണില്ല. കുട്ടിയുടെ കരച്ചില്‍ കേട്ടാണ്  അനിതയും മറ്റുള്ളവരും വിവരം അറിയുന്നത്.

tRootC1469263">

ഉടൻ തന്നെ വീട്ടുകാർക്കൊപ്പം ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് കുട്ടിയെ പുറത്തെടുത്തു. കിണറ്റില്‍ വീണതിനെ തുടർന്ന് ഭയപ്പാടുണ്ടായെങ്കിലും കുട്ടിക്ക് സാരമായ പരിക്കുകളില്ല.

Tags