ചേര്‍ത്തല നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ബേക്കറിക്ക് തീപിടിച്ചു
Updated: Dec 28, 2025, 08:04 IST
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി.
ചേര്‍ത്തല നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ബേക്കറിക്ക് തീപിടിച്ചു. ശനിയാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. വയലാര്‍ റൈയ്ഹാന്‍ മന്‍സില്‍ മണ്‍സൂറിന്റെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാര്‍ ബേക്കറിക്കാണ് തീപിടിച്ചത്. ബേക്കറിയുടെ മുകള്‍ ഭാഗത്തുള്ള ബോര്‍മ്മയില്‍ നിന്ന് തീ പടര്‍ന്ന് ഗ്യാസ് സിലിണ്ടറിലേക്ക് പിടിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി.
tRootC1469263">
ചേര്‍ത്തല അഗ്‌നിശമന സേനയുടെ മൂന്ന് യൂണിറ്റുകള്‍ എത്തി ഒരുമണിക്കൂര്‍ പരിശ്രമിച്ചാണ് തീ അണച്ചത്. ആളപായമില്ല. സമീപത്തെ കടകളിലേക്ക് തീ പടരാതിരിക്കാന്‍ പൊലീസും അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ശ്രമം ഫലം കണ്ടു. നാശനഷ്ടം കണക്കാക്കിയിട്ടില്ല.
.jpg)


