മാക്കൂട്ടം ചുരം പാതയില്‍ ട്രോളി ബാഗില്‍ മൃതദേഹംവനത്തില്‍ തളളിയ നിലയില്‍, പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

പേരാവൂര്‍: തലശേരി- കുടക് അന്തര്‍സംസ്ഥാനപാതയില്‍ ട്രോളിബാഗില്‍ മൃതദേഹം വനത്തിലെ താഴ്ച്ചയിലുളള കുഴിയില്‍ തളളിയ നിലയില്‍ കണ്ടെത്തി. കൂട്ടുപുഴയില്‍ നിന്നുംപതിനഞ്ചുകിലോമീറ്റര്‍ അകലെയുളള മാക്കൂട്ടം ചുരം പാതയിലെ പെരുമ്പാടിക്ക് സമീപം ഓട്ടക്കൊല്ലിയെന്ന സ്ഥലത്ത് റോഡിനോടു അടുത്തുളള കുഴിയിലാണ് മൂന്ന് നീല ട്രോളിബാഗുകളില്‍ മൃതദേഹം മുറിച്ചു കഷ്ണങ്ങളാക്കിയ നിലയില്‍ വനത്തത്തില്‍തളളിയ നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച്ച വൈകുന്നേരം അസഹനീയമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇരിട്ടി, പേരാവൂര്‍ പൊലിസ് സ്‌റ്റേഷനുകളില്‍ വിവരമറിയിച്ചത്. ഇവരാണ് സംഭവം നടന്നത് വീരാജ്‌പേട്ട പൊലിസ് സ്‌റ്റേഷനിലാണെന്ന് വ്യക്തമായതിനു ശേഷം അവിടെയുളള പൊലിസിനെ വിവരമറിയിച്ചത്.
ഇതേ തുടര്‍ന്ന് വീരാജ് പേട്ട പൊലിസ് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് അഴുകിയ നിലയിലുളള മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കേരളത്തില്‍ നിന്നും മാറി വീരാജ് പേട്ട പൊലിസ് സ്‌റ്റേഷനിലായതിനാല്‍ വീരാജ് പേട്ട പൊലിസാണ് കേസ് അന്വേഷണം നടത്തുന്നത് .ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നുണ്ട്. ഇരിട്ടി, പേരാവൂര്‍ ഭാഗങ്ങളില്‍ നിന്നും കാണാതായാവരുടെ ലിസ്റ്റ് കേരളാ പൊലിസും ശേഖരിച്ചുവരികയാണ്.
മൃതദേഹം വീരാജ് പേട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കര്‍ണാടക സ്വദേശിനിയായ യുവതിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക സൂചന. സംഭവം കൊലപാതകമാണെന്ന വിലയിരുത്തലിലാണ് പൊലിസ്. നാല് കഷ്ണങ്ങളാക്കിയാണ് മൃതദേഹം ട്രോളിബാഗിലുളളത്. തലയും ശരീരവും അറുത്തുമാറ്റി കഷ്ണങ്ങളാക്കി നിലയിലാണെന്നാണ് പൊലിസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.