ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂറിൽ പെയ്തു; തിരുവനന്തപുരത്തെ വെള്ളക്കെട്ടിന് കാരണം ഇതെന്ന് മേയർ വി.വി. രാജേഷ്

A day's worth of rain fell in an hour; Mayor V.V. Rajesh says this is the reason for the waterlogging in Thiruvananthapuram

ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂറിനുള്ളിൽ പെയ്തതാണ് തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ടിന് കാരണമായതെന്ന് മേയർ വി.വി. രാജേഷ്. വിഷയത്തിൽ കോർപ്പറേഷൻ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മേയർ വ്യക്തമാക്കി. വെള്ളക്കെട്ട് ബാധിച്ച പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം: ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂറിനുള്ളിൽ പെയ്തതാണ് തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ടിന് കാരണമായതെന്ന് മേയർ വി.വി. രാജേഷ്. വിഷയത്തിൽ കോർപ്പറേഷൻ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മേയർ വ്യക്തമാക്കി. വെള്ളക്കെട്ട് ബാധിച്ച പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നഗരത്തിൽ ഇന്നലെ ഒമ്പത് മുതൽ പത്ത് സെന്റിമീറ്റർ വരെ മഴ പെയ്തിട്ടുണ്ട്. ഒരു ദിവസം തന്നെ 10 സെന്റിമീറ്റർ മഴയെന്നത് ശക്തിയുള്ള മഴയാണ്; ഇത് ഒരു മണിക്കൂറിനുള്ളിൽ പെയ്തപ്പോഴാണ് വെള്ളക്കെട്ട് ഉണ്ടാകാൻ കാരണം. ചില സ്ഥലങ്ങളിൽ അരമണിക്കൂറിനുള്ളിൽ 68 മില്ലിമീറ്റർ മഴ പെയ്തു. ഇങ്ങനെ സംഭവിച്ചപ്പോൾ മാലിന്യങ്ങൾ ഓടകളിൽ അടിഞ്ഞുകൂടിയതാണ് വെള്ളക്കെട്ടിന് കാരണമായതെന്നും മേയർ പറഞ്ഞു.

റോഡ് നിർമാണത്തിലെ അപാകതകളും ഓടകളുടെ വലുപ്പക്കുറവും വെള്ളക്കെട്ടിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളപ്പൊക്ക സാധ്യതയുള്ള തിരുവനന്തപുരം പോലുള്ള നഗരത്തിൽ വെള്ളം പെട്ടെന്ന് ഒഴുകിപ്പോകത്തക്ക വിധം വീതിയുള്ള ഓടകളില്ലെന്നും മാത്രമല്ല ഓടകൾക്ക് ചെറിയ ഗ്രില്ലാണ് ഇട്ടിരിക്കുന്നതെന്നും ഇത് പരിശോധിക്കണമെന്നും മേയർ പറഞ്ഞു. വെള്ളക്കെട്ടിനെ തുടർന്ന് നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഓടകളിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാനുള്ള പ്രവൃത്തികളും തുടങ്ങി.

Tags