അറബിക്കടലില്‍ മുങ്ങിയ ചരക്കുകപ്പലില്‍ നിന്നുള്ള കണ്ടെയ്‌നര്‍ ചെറിയഴീക്കല്‍ തീരത്തണഞ്ഞു ; ജാഗ്രതാ നിര്‍ദ്ദേശം
May 26, 2025, 06:15 IST
തീരത്തടിഞ്ഞത് ഒഴിഞ്ഞ കണ്ടെയ്‌നറെന്നാണ് പ്രാഥമിക നിഗമനം.
അറബിക്കടലില്‍ മുങ്ങിയ ചരക്കുകപ്പലില്‍ നിന്നുള്ള കണ്ടെയ്‌നര്‍ തീരത്തടിഞ്ഞു. കൊല്ലം കരുനാഗപ്പള്ളി ചെറിയഴീക്കല്‍ തീരത്താണ് അടിഞ്ഞത്. ഒരു കണ്ടെയ്‌നര്‍ കടല്‍ ഭിത്തിയില്‍ ഇടിച്ചു നില്‍ക്കുന്ന നിലയില്‍ കണ്ടെത്തി. ജനവാസ മേഖലക്ക് അടുത്താണ് കണ്ടെയ്‌നര്‍ അടിഞ്ഞത്. സമീപത്തെ വീടുകളില്‍ ഉള്ളവരോട് ബന്ധു വീടുകളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒഴിഞ്ഞ കണ്ടെയ്‌നറാണ് തീരത്ത് അടിഞ്ഞതെന്നാണ് നിഗമനം. ശക്തമായ തിരയടിക്കുന്നതിനാല്‍ കൂടുതല്‍ പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ല.
tRootC1469263">കൊല്ലം കലക്ടര്‍ ദേവിദാസ് ഉള്‍പ്പെടെയുള്ളവര്‍ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. തീരത്തടിഞ്ഞത് ഒഴിഞ്ഞ കണ്ടെയ്‌നറെന്നാണ് പ്രാഥമിക നിഗമനം. കണ്ടെയ്‌നറിന്റെ ഒരു വശം തുറന്ന നിലയിലാണ് ഉണ്ടായിരുന്നത്.
.jpg)


