കോഴിക്കോട് ഒളവണ്ണയില്‍ പൂച്ചയെ മാവില്‍ കെട്ടിത്തൂക്കി കൊന്ന നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു
Updated: Feb 5, 2026, 12:35 IST
ഇന്ന് പുലർച്ചെയാണ് വീട്ടുകാർ ഈ ദാരുണമായ കാഴ്ച കണ്ടത്. ഉടൻ തന്നെ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
കോഴിക്കോട് : ഒളവണ്ണയില്‍ പൂച്ചയെ ക്രൂരമായി കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി.ഒളവണ്ണ കയറ്റിയില്‍ തറയില്‍ തൊടി താഴം മാനാടത്ത് ശോഭനയുടെ വീട്ടുപറമ്പിലെ മാവിലാണ് പൂച്ചയെ തൂക്കിക്കൊന്ന നിലയില്‍ കണ്ടത്. ഇന്ന് പുലർച്ചെയാണ് വീട്ടുകാർ ഈ ദാരുണമായ കാഴ്ച കണ്ടത്. ഉടൻ തന്നെ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
tRootC1469263">സംഭവത്തില്‍ വീട്ടുകാർ നല്ലളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരെത്തി പൂച്ചയുടെ പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയാക്കും. നിലവില്‍ സംഭവസ്ഥലത്ത് നല്ലളം പോലീസ് കാവല്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
.jpg)


