വിദേശത്ത് മോഡലുകളെ എത്തിച്ച് സെക്‌സ് റാക്കറ്റിന്റെ കെണിയില്‍ പെടുത്തിയ കേസ് ; കൂടുതല്‍ അറസ്റ്റ് ഉടന്‍
മുംബൈയില്‍ നിന്ന് പിടിയിലായ മറ്റൊരു പ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയില്‍ എത്തിക്കും.
വിദേശത്ത് മോഡലുകളെ എത്തിച്ച് സെക്‌സ് റാക്കറ്റിന്റെ കെണിയില്‍ പെടുത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍. ഇന്നലെ അറസ്റ്റിലായ കൊച്ചിയിലെ മോഡല്‍ അലീനയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മുംബൈയില്‍ നിന്ന് പിടിയിലായ മറ്റൊരു പ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയില്‍ എത്തിക്കും.
വിദേശത്ത് എത്തിച്ച നിരവധി മോഡലുകള്‍ പീഡനത്തിന് ഇരയായെങ്കിലും മൂന്ന് പരാതികള്‍ മാത്രമാണ്‌പൊലീസിന് ഇതുവരെ കിട്ടിയത്. യുവതികള്‍ നേരിട്ടത് ക്രൂര പീഡനമാണെന്നാണ് വിവരം. ദുബൈയില്‍ എത്തിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയും പീഡനം തുടര്‍ന്നു. മുംബൈയില്‍ നിന്ന് ആണ് സിന്ധു പിടിയിലായത്. കൊച്ചിയില്‍ നിന്ന് തന്നെയാണ് അലീനയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന നി?ഗമനത്തിലാണ് പൊലീസ്. അലീന നേരത്തെയും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പ്രതിയെന്നാണ് പൊലീസ് അറിയിച്ചു. ഗുണ്ട സംഘങ്ങളുമായി ബന്ധമുണ്ട്.
.jpg)

