മാങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് 17കാരനെ കെട്ടിയിച്ച് മർദ്ദിച്ച സംഭവത്തില്‍ മൂന്ന് പേർക്കെതിരെ കേസെടുത്തു
Thu, 25 May 2023

മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു
പാലക്കാട് എരുത്തേമ്പതിയിൽ 17കാരനെ കെട്ടിയിട്ട് മർദിച്ച സംഭവത്തില്‍ മൂന്നു പേർക്കെതിരെ കേസെടുത്തു. ഞാറാഴ്ചയാണ് സംഭവം നടന്നത്. എന്നാല്‍ സംഭവത്തിൽ ഇന്ന് കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകി.
പണവും മാമ്പഴവും മോഷ്ടിച്ചെന്നാരോപിച്ചാണ് 17കാരനെ കെട്ടിയിട്ട് മർദ്ദിച്ചത്. ചെരുപ്പ് കൊണ്ടും വടി കൊണ്ടുമാണ് 17 കാരനെ മൂന്ന് പേരും മർദ്ദിച്ചത്.
പണവും മാമ്പഴവും മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടാണ് മർദ്ദിച്ചതെന്നാണ് പ്രതികൾ പറയുന്നത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.