വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ്സില്‍ ചരക്ക് ലോറി ഇടിച്ച് കയറി; 12 പേര്‍ക്ക് പരിക്ക്
May 16, 2023, 06:13 IST

മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയില്‍ വഴുക്കുംപാറയില്‍ മിനി ബസ്സ് മറിഞ്ഞ് അപകടം. വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ്സില്‍ ചരക്ക് ലോറി ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്.