അപകടത്തിന്റെ കറുത്ത വെളളി : കണ്ണൂർ മെരുവമ്പായില്‍ വാഹനാപകടം നാടിനെ നടുക്കി

google news
A car accident in Kannur Meruvamba shook the village

കണ്ണൂര്‍: Kannur Meruvamba accident,  ദുരന്തം ചാലിച്ച കറുത്ത വെളളിയാഴ്ച്ചയുണ്ടായ  മുന്‍സ്‌കൂള്‍ ജീവനക്കാരനായ  വയോധികന്റെയും പേരക്കുട്ടിയുടെയും മരണം ഉരുവച്ചാല്‍ ഗ്രാമത്തെ നടുക്കത്തിലാഴ്ത്തി. അപകടത്തില്‍ മരിച്ചവര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ വന്‍ജനക്കൂട്ടം വസതിയിലെത്തിയിരുന്നു. വെളളിയാഴ്ച്ച പുലര്‍കാലെ തേടിയേത്തിയ അപ്രതീക്ഷിതമായ ദുരന്തവാര്‍ത്തയില്‍ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിയിരുന്നു ഉരുവച്ചാല്‍ ഗ്രാമം. 

 ഉരുവച്ചാല്‍ മഞ്ചേരിപൊയിലിലെ ചോടോന്‍ അരവിന്ദാക്ഷന്റെയും പേരക്കുട്ടി ഷാരോണിന്റെയും മരണവാര്‍ത്തയാണ് പുലര്‍കാലെ കയനിഗ്രാമത്തെ തേടിയെത്തിയത്. വെളളിയാഴ്ച്ച പുലര്‍ച്ച 3.45ന്  മെരുവമ്പായിയിലുണ്ടായ അപകടമാണ് ഇരുവരുടെയും ജീവന്‍ കവര്‍ന്നത്. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയിമടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. അരവിന്ദാക്ഷന്റെ മകന്‍ അനീഷിന്റെ ഭാര്യ ശില്‍പയും മകള്‍ ആരാധ്യയും ദുബായില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനാല്‍ വിമാനത്താവളത്തിലേക്ക് ഇവരെ കൂട്ടിക്കൊണ്ടുവരാൻ പോയതായിരുന്നു. 

A car accident in Kannur Meruvamba shook the village

ഇവരെ കൂട്ടിക്കൊണ്ടു മടങ്ങുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച ടവേര വാന്‍ നിയന്ത്രണം വിട്ടു മെരുവമ്പായി പാലത്തിന് സമീപത്തെ കലുങ്കിലിടിച്ചത്. കലുങ്കിലിടിച്ചുകയറിയ വാഹനത്തില്‍ നിന്നും യാത്രക്കാരെ കൂത്തുപറമ്പില്‍ നിന്നുമെത്തിയ അഗ്‌നിശമന സേനാവിഭാഗവും നാട്ടുകാരുമാണ് ആശുപത്രിയിലെത്തിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്കാണ് അരവിന്ദാക്ഷനും കുടുംബവും വിമാനതാവളത്തിലേക്ക് പോയത്. വാഹനം അപകടത്തില്‍പ്പെട്ടതായും കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ മരിച്ചതായുമുളള വാര്‍ത്ത   നടുക്കത്തോടെയാണ് ഉരുവച്ചാല്‍ ഗ്രാമമറിഞ്ഞത്. വീട്ടിലേക്കുളള വഴിയില്‍ മൂന്ന് കിലോമീറ്റര്‍ ദൂരം മാത്രമുളളപ്പോഴാണ് ഇരുവരുടെയും ജീവന്‍ ദുരന്തത്തില്‍ പൊലിഞ്ഞത്. 

അപകടവിവരമറിഞ്ഞ് നാട്ടുകാര്‍ സംഭവസ്ഥലത്തും ആശുപത്രിയിലും ഓടിയെത്തിയിരുന്നു. മരിച്ച അരവിന്ദാക്ഷന്‍ നീര്‍വേലി സ്‌കൂളിലെ പ്യൂണായിരുന്നു. ഷാരോണ്‍ കുഴിക്കല്‍  എല്‍.പി സ്‌കൂളില്‍ നിന്നും പാസായി ആറാംതരത്തില്‍ ചേരാനിരിക്കുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കാണ് പരുക്കേറ്റത്. മരണമടഞ്ഞ കുഴിക്കല്‍ മഞ്ചേരി പൊയില്‍ അരവിന്ദാക്ഷന്‍(65) പേരമകന്‍ ഷാരോണ്‍(16) എന്നിവര്‍ കൊല്ലപ്പെടുകയും ടവേര ഡ്രൈവര്‍ അഭിഷേക്, അരവിന്ദാക്ഷന്റെ ഭാര്യ സ്വയംപ്രഭ(55)മകന്‍ ഷിനു(40)ധനുഷ(30) ശില്‍പ(34) ആരാധ്യ(12)സിദ്ദാര്‍ത്ഥ്, സൗരവ് എന്നിവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്‌സയിലാണ്.

Tags