ആലപ്പുഴയില്‍ അനുവദിച്ചതിലും കൂടുതല്‍ ആളുകളെ കയറ്റി സവാരി നടത്തിയ ബോട്ട് കസ്റ്റഡിയിലെടുത്തു
May 25, 2023, 15:33 IST

ആലപ്പുഴയില്‍ അനുവദിച്ചതിലും കൂടുതല്‍ ആളുകളെ കയറ്റി സവാരി നടത്തിയ ബോട്ട് കസ്റ്റഡിയിലെടുത്തു. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയിലാണ് നടപടി. 30 പേരെ കയറ്റാന്‍ കഴിയുന്ന ബോട്ടില്‍ 68 പേരെയാണ് ജീവനക്കാര്‍ കയറ്റിയത്. എബനസര്‍ എന്നബോട്ടാണ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ ബോട്ട് ജെട്ടിയിലാണ് സംഭവം.
മിന്നല്‍ പരിശോധനയ്‌ക്കെത്തിയ തുറമുഖ വകുപ്പ് ബോട്ടില്‍ അനുവദിച്ചതിലും കൂടുതല്‍ ആളുകളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കരയിലേക്ക് ബോട്ട് അടുപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാര്‍ എതിര്‍ത്തു. പിന്നീട് ടൂറിസം പൊലീസിനെ വിളിച്ചു വരുത്തിയാണ് ബോട്ട് പിടിച്ചെടുത്തത്.കസ്റ്റഡിയിലെടുത്ത ബോട്ട് തുറമുഖ വകുപ്പിന്റെ യാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.