പത്തുവയസ്സുകാരിയെ 70-കാരൻ പീഡിപ്പിക്കുന്ന ദൃശ്യം ഒളിച്ചിരുന്ന് പകർത്തി ; 46-കാരൻ അറസ്റ്റിൽ

Cannabis smuggling to Kerala: Mastermind arrested in West Bengal

പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി

 

മലപ്പുറം: പത്തുവയസുകാരിയെ 70-കാരന്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ ദൃശ്യങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ 46-കാരനും അറസ്റ്റില്‍. തിരുവാലി പത്തിരിയാല്‍ വട്ടപ്പറമ്പ് സ്വദേശി നൗഫലിനെയാണ് എടവണ്ണ പൊലീസ് പിടികൂടിയത്.

പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പത്തിരിയാല്‍ വട്ടപ്പറമ്പ് സ്വദേശിയായ വിജയകുമാര്‍ (70) കളിപ്പാട്ടങ്ങള്‍ കാണിച്ച് പ്രലോഭിപ്പിച്ചാണ് കുട്ടിയെ വീടിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയത്. അവിടെവെച്ച് കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

വിജയകുമാര്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് അയല്‍വാസിയായ നൗഫല്‍ കണ്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒളിച്ചിരുന്ന് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ദൃശ്യങ്ങള്‍ പിന്നീട് ഫോണില്‍ സൂക്ഷിക്കുകയും ചെയ്തു

Tags