ഇടുക്കി ശാന്തന്‍പാറയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന 57കാരിയെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

murder


ഇടുക്കി ശാന്തന്‍പാറയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന 57കാരിയെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

ഇടുക്കി ശാന്തന്‍പാറയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന 57കാരിയെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ചേരിയാര്‍ സ്വദേശി റാണിയുടെ മൃതദേഹമാണു വികൃതമാക്കപ്പെട്ട നിലയില്‍ വീടിനു സമീപത്തെ നടപ്പാതയില്‍ കണ്ടെത്തിയത്. വന്യമൃഗങ്ങളുടെ ആക്രമണമാകാമെന്ന് ആദ്യം കരുതിയിരുന്നെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഈ സാധ്യത തള്ളുകയായിരുന്നു.


തലയിലും ശരീരത്തിലും ഗുരുതരമായ പരുക്കുകളോടെയും വലതുകൈയുടെ ഒരു ഭാഗം മുറിച്ചുമാറ്റപ്പെട്ട നിലയിയും വികൃതമാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. റാണിയുടെ വീടിന് സമീപം താമസിച്ചിരുന്ന രണ്ട് അതിഥിത്തൊഴിലാളികളെ സംഭവത്തിന് പിന്നാലെ കാണാതായതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇതോടെയാണ് പൊലീസ് കൊലപാതക സാധ്യത കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയത്.


മുപ്പത് വര്‍ഷം മുമ്പ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് കൊല്ലപ്പെട്ട റാണി. ശിക്ഷ കഴിഞ്ഞ് കേരളത്തിലെത്തി ചേരിയാറില്‍ സ്ഥലംവാങ്ങി താമസിച്ചു വരുകയായിരുന്നു. അതേസമയം, വീട്ടിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. അതിനാല്‍ തന്നെ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ശാസ്ത്രീയ പരിശോധനാ ഫലങ്ങളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ച ശേഷമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരൂവെന്ന് പൊലീസ് അറിയിച്ചു.

Tags