ചികിത്സ വൈകിയതിനാല്‍ 56കാരന്റെ കാല് മുറിച്ച് മാറ്റേണ്ടി വന്നു,വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രിക്കെതിരെ പരാതി
കുന്നുകര സ്വദേശി അബ്ദുള്‍ ജബ്ബാറാണ് ആശുപത്രിക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്.
വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സപിഴവ് പരാതി. സ്ട്രോക്ക് വന്നത് തിരിച്ചറിയാതെ ചികിത്സ വൈകിയതിനാല്‍ 56കാരന്റെ കാല് മുറിച്ച് മാറ്റേണ്ടി വന്നുവെന്നാണ് പരാതി. കുന്നുകര സ്വദേശി അബ്ദുള്‍ ജബ്ബാറാണ് ആശുപത്രിക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ജൂലൈ 26നാണ് രാത്രിയില്‍ കാലിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ കുന്നുകര സ്വദേശി അബ്ദുല്‍ ജബ്ബാര്‍ എത്തിയത്. ഹൗസ് സര്‍ജന്‍സി ചെയ്യുന്ന എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് ആ സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നതെന്നാണ് അബ്ദുല്‍ ജബ്ബാര്‍ പറയുന്നത്. അവരോട് വേദനയുള്ള കാര്യം പറഞ്ഞെങ്കിലും ചില വേദനസംഹാരികളും നല്കി ഡ്രിപ്പുമിട്ടതിന് ശേഷം അബ്ദുല്‍ ജബ്ബാറിനെ അവര്‍ മടക്കി അയച്ചു.
രാത്രി വീണ്ടും വേ?ദനയുണ്ടായതിനെ തുടര്‍ന്ന് ഇതേ ആശുപത്രിയിലേക്ക് വന്നെങ്കിലും അപ്പോഴും വേദനസംഹാരികള്‍ മാത്രമാണ് നല്‍കിയതെന്ന് അബ്ദുള്‍ ജബ്ബാര്‍ പറയുന്നു. പിന്നീട് രാവിലെ ആശുപത്രിയിലെത്തി സര്‍ജനെ കണ്ടപ്പോഴാണ് സ്ട്രോക്ക് വന്നതാണെന്നും കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് കാലിന്റെ ചലന ശേഷി നഷ്ടപ്പെട്ടുവെന്നും ഡോക്ടര്‍ അറിയിച്ചത്. തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തി വിദ?ഗ്ധ ചികിത്സ നല്‍കിയെങ്കിലും കാലിന്റെ ചലന ശേഷി വീണ്ടെടുക്കാനായില്ല. കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. എന്നാല്‍ കാല് മുറിച്ചുമാറ്റേണ്ടി വന്നുവെന്നാണ് 56കാരനായ അബ്ദുല്‍ ജബ്ബാര്‍ പറയുന്നത്. അബ്ദുല്‍ ജബ്ബാറിന്റെ പരാതി നേരത്തെ സൂപ്രണ്ടിനെ അടക്കം അറിയിച്ചിരുന്നതാണ്. പക്ഷേ പരാതി ഒതുക്കി തീര്‍ക്കാനുളള ശ്രമമാണ് നടത്തിയതെന്നും അബ്ദുല്‍ ജബ്ബാര്‍ ആരോപിക്കുന്നുണ്ട്.
.jpg)

