വിവാഹ വാഗ്ദാനം നല്‍കി 52കാരിയെ പീഡിപ്പിച്ചു : മധ്യവയസ്‌കന്‍ അറസ്റ്റില്‍

google news
arrested

വിവാഹ വാഗ്ദാനം നല്‍കി 52കാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഇടുക്കി രാജാക്കാട് എന്‍.ആര്‍ സിറ്റി ഭാഗത്ത് കൊല്ലംപറമ്പില്‍ വീട്ടില്‍ സുരേഷ് പി. (66) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ രോഗിയായ ഭാര്യയെ പരിചരിക്കുന്നതിനായി എത്തിയ 52 കാരിയെയാണ് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പുതുപ്പള്ളി ഭാഗത്തുനിന്ന് പിടികൂടുകയുമായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
 

Tags