ഭര്‍ത്താവ് ആസിഡൊഴിച്ചതിനെത്തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 47-കാരി മരിച്ചു
Updated: May 22, 2026, 09:54 IST
കുടുംബവഴക്കിനെത്തുടർന്നാണ് ജോണ്‍ ബാലാമണിയുടെ ദേഹത്ത് ആസിഡൊഴിച്ചത്
ഈരാറ്റുപേട്ട: ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു.തീക്കോയി കൊല്ലംപാറ പൊട്ടംപ്ലാക്കല്‍ ജോണിന്റെ ഭാര്യ ബാലാമണി (50) ആണ് മരിച്ചത്. ഭർത്താവ് ജോണിനെ (47) ഈരാറ്റുപേട്ട എസ്.എച്ച്.ഒ. ബി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് സംഭവം. കുടുംബവഴക്കിനെത്തുടർന്നാണ് ജോണ്‍ ബാലാമണിയുടെ ദേഹത്ത് ആസിഡൊഴിച്ചത്. സാരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ബാലാമണി ബുധനാഴ്ച രാവിലെ മരിച്ചു.ഈരാറ്റുപേട്ടയിലെ സ്വകാര്യ തയ്യല്‍ സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു ബാലാമണി
ബുധനാഴ്ച വൈകീട്ടുതന്നെ ജോണിനെ പോലീസ് അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്തു.മക്കള്‍: സജോ, സോന.
.jpg)

