നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരം; സമ്പര്‍ക്കം പുലര്‍ത്തിയ 15 പേര്‍ ഹോം ക്വാറന്റീനില്‍

nipah

43കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.

കോഴിക്കോട് നിപ സ്ഥിരീകരിച്ച നാല്‍പത്തിമൂന്നുകാരന്റെ ആരോഗ്യനില ഗുരുതരം. രോഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ ഹൈയസ്റ്റ് റിസ്‌ക്, ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 15 പേര്‍ ഹോം ക്വാറന്റീനില്‍ കഴിയുകയാണ്. രോഗിയുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു. 43കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കൂടുതല്‍ ആളുകള്‍ രോഗലക്ഷണം കാണിക്കുകയാണെങ്കില്‍ മാത്രമേ രോഗിയുടെ സ്ഥലം കണ്ടൈന്‍മെന്റ് സോണാക്കി പ്രഖ്യാപിക്കുകയുള്ളൂ.

രാമനാട്ടുകര സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. പുണെ വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവായിരുന്നു. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്

Tags