ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശമയച്ച പതിനേഴുകാരനെ മര്‍ദിച്ച 40 കാരിയും മകനും സുഹൃത്തുക്കളും അറസ്റ്റില്‍

Be careful during the Onam rush..! nucklays-breaking gang active; Wayanad Police warns

കൊച്ചി എളമക്കരയിലാണ് സംഭവം.


ഇന്‍സ്റ്റഗ്രാമില്‍ അമ്മയെക്കുറിച്ച് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ച് 17-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 40-കാരിയും നാല് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളും പിടിയില്‍. കൊച്ചി എളമക്കരയിലാണ് സംഭവം.

എളമക്കരയിലുള്ള 40-കാരിയുടെ വീട്ടിലേക്ക് പ്ലസ് ടു വിദ്യാര്‍ഥിയെ വിളിച്ചുവരുത്തിയാണ് ആക്രമണം നടത്തിയത്. വീട്ടമ്മയും ഇവരുടെ മകനായ 17-കാരനും സുഹൃത്തുക്കളായ മറ്റ് വിദ്യാര്‍ഥികളും ചേര്‍ന്നാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. 40-കാരിയാണ് മര്‍ദനത്തിന് പ്രേരിപ്പിച്ചതെന്നും കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
മര്‍ദനത്തില്‍ 17-കാരന്റെ സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി വാട്‌സാപ് വഴി പ്രചരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

Tags