വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

d
d

കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പെട്ടന്ന് കാണാതാകുകയായിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കുളത്തില്‍ കണ്ടെത്തിയത്.

ചേർത്തല: വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന 3 വയസുകാരിയെ  കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചേർത്തല മായിത്തറ മൂലംവെളി ചന്ദ്രൻവെളിയില്‍ പ്രജിത്തിൻ്റെയും പ്രീതയുടെയും മകള്‍ ആഷ്മിക കൃഷ്ണയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്.

കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പെട്ടന്ന് കാണാതാകുകയായിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കുളത്തില്‍ കണ്ടെത്തിയത്. ഉടൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു

tRootC1469263">

Tags