സ്ത്രീകളുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച 37കാരന്‍ അറസ്റ്റില്‍
തിരുമ്മിറ്റക്കോട് എഴുമങ്ങാട് സ്വദേശി വീതുട്ടൂര്‍ പടി വീട്ടില്‍ അനീഷാണ് പിടിയിലായത്. പ്രതിയെ പട്ടാമ്പി കോടതി റിമാന്‍ഡ് ചെയ്തു.
സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച 37 കാരനെ പാലക്കാട് പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു. തിരുമ്മിറ്റക്കോട് എഴുമങ്ങാട് സ്വദേശി വീതുട്ടൂര്‍ പടി വീട്ടില്‍ അനീഷാണ് പിടിയിലായത്. പ്രതിയെ പട്ടാമ്പി കോടതി റിമാന്‍ഡ് ചെയ്തു.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴിയും മറ്റും സൗഹൃദം സ്ഥാപിച്ച് സ്ത്രീകളുടെ ഫോട്ടോകള്‍ ശേഖരിച്ച് പെയ്ഡ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത് നഗ്‌ന ദൃശ്യങ്ങള്‍ ടെലഗ്രാം, വാട്‌സ്ആപ്പ് മുതലായ മാധ്യമങ്ങള്‍ വഴി വിവിധ ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യുകയാണ് ചെയ്തത്. സമാന രീതിയില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ച കുറ്റത്തിന് പ്രതിക്കെതിരെ കാസര്‍ഗോഡ് ചന്ദേര പോലീസ് സ്റ്റേഷനിലും പട്ടാമ്പി സ്റ്റേഷനിലും കേസുകള്‍ നിലവിലുള്ളതായി പോലീസ് അറിയിച്ചു.
പ്രതിക്ക് ഇത്തരത്തില്‍ ഫോട്ടോകള്‍ മോര്‍ഫ് ചെയ്യുന്നതിന് സഹായിച്ചവരെ കുറിച്ചും ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തവരെ കുറിച്ചും വ്യക്തമായ തെളിവുകള്‍ ലഭിച്ചതായും ഇത്തരക്കാര്‍ക്കെതിരെയും വരും ദിവസങ്ങളില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
.jpg)

