ടെറസിലെ സൈഡ് ഭിത്തിയില്‍ ഇരുന്ന് ഫോണ്‍ ചെയ്യവേ താഴെ വീണു, 29കാരന് ഗുരുതര പരിക്ക്

ambulance1

പാലക്കാട് കഞ്ചിക്കോട് സ്വദേശി ശ്യാം പ്രസാദിനാണ് (29) അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. 

പാലക്കാട് നാഗലശ്ശേരി പഞ്ചായത്ത് കെട്ടിടത്തിന് സമീപത്തെ ഇരുനില കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെവീണ് യുവാവിന് ഗുരുതര പരിക്ക്. അതീവ ഗുരുതരാവസ്ഥയില്‍ യുവാവ് വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ്. പാലക്കാട് കഞ്ചിക്കോട് സ്വദേശി ശ്യാം പ്രസാദിനാണ് (29) അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. 

സോളാര്‍പാനല്‍ ഫിറ്റിങ് ജോലികള്‍ക്കായി കൂറ്റനാടെത്തിയ ശ്യാം നാഗലശേരി പഞ്ചായത്തിന് തൊട്ടരികിലെ ഇരുനില കെട്ടിടത്തിലായിരുന്നു താമസം. താമസിക്കുന്ന മുറിയില്‍ നിന്നും ശ്യാം ഫോണ്‍ ചെയ്യുന്നതിനായി കെട്ടിടത്തിന്റെ ടെറസിലേക്ക് പോവുകയായിരുന്നു. അബദ്ധത്തില്‍ ഇയാള്‍ മുകളില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. ടെറസിന്റെ സൈഡ് ഭിത്തിയില്‍ ഇരിക്കുമ്പോള്‍ അബദ്ധത്തില്‍ താഴേക്ക് വീണതാകാമെന്നാണ് നിഗമനം.

Tags