വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയെ സാഹസികമായി രക്ഷപ്പെടുത്തി
വീഴ്ചയില്‍ ഇവരുടെ പാദം ഒടിഞ്ഞു തൂങ്ങുകയും നടക്കാന്‍ കഴിയാത്ത അവസ്ഥയിലാകുകയും ചെയ്തു.
തൊടുപുഴ: വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയെ സാഹസികമായി രക്ഷപ്പെടുത്തി. സഞ്ജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഇഎന്‍ടി സര്‍ജനായ സുഖിയ ജെയിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുത്തനെയുള്ളതും നടന്നു കയറാന്‍ ബുദ്ധിമുട്ടുള്ളതുമായ പാതയിലൂടെ നാച്വറല്‍ ഇന്‍ഫിനിറ്റി പൂളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനിടെ 800 അടി താഴ്ചയിലേക്ക് ഡോക്ടര്‍ കാല് വഴുതി വീഴുകയായിരുന്നു. വീഴ്ചയില്‍ ഇവരുടെ പാദം ഒടിഞ്ഞു തൂങ്ങുകയും നടക്കാന്‍ കഴിയാത്ത അവസ്ഥയിലാകുകയും ചെയ്തു.
വിവരം അറിഞ്ഞ് പീരുമേട് നിന്നുള്ള അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ നവാസിന്റെ നേതൃത്വത്തില്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ ആനന്ദ്, രജീഷ്, രാഗേഷ് ലാല്‍, അലക്സ് സൈമണ്‍ എന്നിവരടങ്ങിയ സംഘമാണ് യുവതിയെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ സുഖിയ ജെയിന് ഈരാറ്റുപേട്ട ആശുപത്രിയില്‍ ചികിത്സയിലാണ്.
.jpg)


