തിരുവനന്തപുരത്ത് തനിച്ചു താമസിച്ചിരുന്ന 79 കാരിയെ പീഡനശ്രമത്തിനിടെ കൊലപ്പെടുത്തിയ 27 കാരൻ അറസ്റ്റില്‍
ബലാത്സംഗശ്രമത്തിനിടെ പ്രതി കഴുത്തുഞെരിച്ചാണ് വയോധികയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.വീടുമായി ബന്ധമുള്ള പ്രതി പോത്തൻകോട് ശ്രീനാരായണപുരം സ്വദേശി ജിത്തു (27)വിനെ പോലീസ് അറസ്റ്റ് ചെയ്തു.മൃതദേഹത്തിനടുത്തു നിന്ന് കിട്ടിയ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ വലയിലാക്കിയത്.
വെള്ളുമണ്ണടി കൂട്ടുമുഖം സ്വദേശി 79 വയസ്സുള്ള ശാരദാമ്മ എന്ന് വിളിക്കുന്ന സീതമ്മയെയാണ് കൊല്ലപ്പെട്ടത്.ബലാത്സംഗശ്രമത്തിനിടെ പ്രതി കഴുത്തുഞെരിച്ചാണ് വയോധികയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു
ഏപ്രില്‍ 8 രാവിലെ പുരയിടം വൃത്തിയാക്കാന്‍ എത്തിയ തൊഴിലാളികളാണ് വയോധികയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയോധിക ഒറ്റയ്ക്ക് താമസിക്കുന്നത് മുന്‍കൂട്ടി അറിഞ്ഞാണ് പ്രതി എത്തിയതെന്നാണ് പോലീസിന്റെ നിഗമനം
മുറിക്കുള്ളില്‍ പിടിവലി നടന്നതിൻ്റെ സൂചനകളും പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ പ്രതി തൻ്റെ വീട്ടില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും അത് പരിഹരിക്കാൻ അവരുടെ മകനെ വിളിയ്ക്കണമെന്നും ആവശ്യപ്പെടുകയും ഇയാള്‍ തന്നെ മകനെ ഫോണില്‍ വിളിച്ചു വരുത്തുകയും ചെയ്തു. തുടർന്ന് മകൻ്റെ ബൈക്കില്‍ കയറി ഇരുവരും പോത്തൻകോടുള്ള പ്രതിയുടെ വീട്ടിലെത്തി പ്രശ്നങ്ങള്‍ സംസാരിച്ച് പരിഹരിച്ചശേഷം അതെ ബൈക്കില്‍ തിരികെ വീണ്ടും വെഞ്ഞാറമൂട്ടില്‍ വന്നിറങ്ങുകയും ചെയ്തിരുന്നു.രാവിലെ മരണവിവരം പുറത്തുവന്നിട്ടും പ്രതിയോ ബന്ധുക്കളോ മരണ വീട്ടില്‍ എത്തിയിരുന്നില്ല.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
.jpg)


