ജോലിക്കെന്നുപറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ 26കാരനെ മരിച്ചനിലയില്‍ കണ്ടെത്തി; മയക്കുമരുന്നിന്റെ അമിത ഉപയോഗമെന്ന് സംശയം

d

പെയിന്റിങ് തൊഴിലാളിയായ ഫൈസല്‍ മൂന്നു ദിവസം മുൻപ് ജോലിക്കെന്നുപറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയതാണെന്ന് നാട്ടില്‍നിന്ന് എത്തിയ ബന്ധുക്കള്‍ പറഞ്ഞു.

തിരുവനന്തപുരം : ജോലിക്കെന്നുപറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ 26കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ കാട്ടുപുതുശ്ശേരി തോളൂർ വീട്ടില്‍ ഫൈസല്‍ ആണ് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ മരിച്ചുകിടന്ന നിലയില്‍ കണ്ടെത്തപ്പെട്ടത്.

പെയിന്റിങ് തൊഴിലാളിയായ ഫൈസല്‍ മൂന്നു ദിവസം മുൻപ് ജോലിക്കെന്നുപറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയതാണെന്ന് നാട്ടില്‍നിന്ന് എത്തിയ ബന്ധുക്കള്‍ പറഞ്ഞു. ഇയാളെ കാണാനില്ലെന്നു കാണിച്ച്‌ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് പോലീസ് പള്ളിക്കലെത്തിയത്. തേഞ്ഞിപ്പലം എസ്.എച്ച്‌.ഒ. ഷുഹൈബിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഫൈസല്‍ മരിച്ചുകിടന്ന വീട്ടിലെത്തിയത്.അവിടെ ഉണ്ടായിരുന്ന വീട്ടുടമസ്ഥരില്‍ ഒരാളായ മുഹമ്മദ് ഷാബില്‍ (29), കൊല്ലം മൈനാഗപ്പള്ളി സ്വദേശി മുഹമ്മദ് അഫ്‌സല്‍ (30) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സ്ഥലത്തുണ്ടായിരുന്ന മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു.ഫൈസല്‍ മരിച്ചുകിടന്ന വീട് മയക്കുമരുന്നുവില്പനക്കാരുടെ താവളമാണെന്ന് പറയുന്നു. മയക്കുമരുന്നിന്റെ അമിത ഉപയോഗമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്

Tags