ഒറ്റ ദിവസം 23 കാരൻ നടത്തിയത് അഞ്ച് കൊലപാതകം; ഞെട്ടി തലസ്ഥാനവും പൊലീസും

A 23-year-old man committed five murders in one day The capital and the police were shocked
A 23-year-old man committed five murders in one day The capital and the police were shocked

പ്രതിയുടെ കാമുകി, സഹോദരന്‍, അച്ഛന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, അച്ഛന്റെ അമ്മ എന്നിവരുടെ മരണമാണ് പൊലീസ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം: ആറ് പേരെ കൊലപ്പെടുത്തിയെന്ന യുവാവിന്റെ കുറ്റസമ്മതത്തില്‍ ഞെട്ടി പൊലീസും തലസ്ഥാനവും. താന്‍ ആറ് പേരെ കൊലപ്പെടുത്തിയതായി പേരുമല സ്വദേശി അഫാന്‍ (23) ആണ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. ഇതില്‍ അഞ്ച് പേരുടെ മരണം പൊലീസ് സ്ഥിരീകരിച്ചു. ഒരാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

A 23-year-old man committed five murders in one day The capital and the police were shocked

പ്രതിയുടെ കാമുകി, സഹോദരന്‍, അച്ഛന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, അച്ഛന്റെ അമ്മ എന്നിവരുടെ മരണമാണ് പൊലീസ് സ്ഥിരീകരിച്ചത്. പ്രതിയുടെ ഉമ്മ ഷെമിന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒറ്റ ദിവസമാണ് ഈ കൊലപാതകങ്ങളെല്ലാം നടന്നത്. പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട് ഒരാളെയും കൊന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. നാല് പേരെ വെട്ടികൊലപ്പെടുത്തുകയും പാങ്ങോട് താമസിക്കുന്ന 88 വയസ്സുള്ള അച്ഛന്റെ മാതാവിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. 

A 23-year-old man committed five murders in one day The capital and the police were shocked

Tags

News Hub