സുഹൃത്തിന്റെ 4 വയസുകാരിയായ മകളെ പീഡിപ്പിച്ചു : 22 കാരൻ അറസ്റ്റില്‍

d

അധ്യാപിക കുട്ടിയോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായത്.

കോഴിക്കോട്: മുക്കത്ത്‌ 4 വയസുകാരിയെ പീഡിപ്പിച്ച 22 കാരനെ അറസ്റ്റ് ചെയ്തു. കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥിലാജിനെ വയനാട്ടില്‍ നിന്നും മുക്കം പോലീസ് പിടികൂടി.അങ്കണവാടിയിലെത്തിയ കുട്ടി അധ്യാപികയോട് ശാരീരിക വേദനയെക്കുറിച്ച്‌ പരാതിപ്പെട്ടപ്പോഴാണ് പീഡനവിവരം പുറംലോകമറിഞ്ഞത്. അധ്യാപിക കുട്ടിയോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായത്. തുടർന്ന് അധ്യാപിക വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.

പ്രതി മുഹമ്മദ് മിഥിലാജ് കുട്ടിയുടെ വീട്ടിലെ പതിവ് സന്ദർശകനും മാതാപിതാക്കളുടെ സുഹൃത്തുമായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് പ്രതി നാലുവയസ്സുകാരിയെ ക്രൂരമായി ഉപദ്രവിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ വയനാട്ടില്‍ വെച്ചാണ് പോലീസ് വലയിലാക്കിയത്.മാതാപിതാക്കളുടെ പരാതിയില്‍ പോക്സോ (POCSO) വകുപ്പുകള്‍ പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

tRootC1469263">

Tags