നീന്തിക്കുളിക്കുന്നതിനിടെ ശരീരം തളര്‍ന്ന് 20കാരൻ മുങ്ങിമരിച്ചു
ഇവർ സ്ഥിരമായി കുളിക്കുന്ന കടവാണിത്. പെട്ടെന്ന് ശരീരം തളർന്ന് നാസില്‍ പുഴയില്‍ മുങ്ങിത്താഴുകയായിരുന്നു
കോഴിക്കോട്:കുറ്റിക്കാട്ടൂർ മാമ്ബുഴയില്‍ വിദ്യാർത്ഥി മുങ്ങിമരിച്ചു. കുറ്റിക്കാട്ടൂർ പേര്യ പണ്ടാരപ്പറമ്ബ് സ്വദേശി മുഹമ്മദ് നാസില്‍ (20) ആണ് മരിച്ചത്.നീന്തുന്നതിനിടെ ശരീരം തളർന്ന് മുങ്ങിപ്പോവുകയായിരുന്നു. ബന്ധുക്കള്‍ക്കൊപ്പം മാമ്ബുഴയിലെ കീഴ്‌മാട് കടവില്‍ കുളിക്കാൻ എത്തിയതായിരുന്നു. ഇവർ സ്ഥിരമായി കുളിക്കുന്ന കടവാണിത്. പെട്ടെന്ന് ശരീരം തളർന്ന് നാസില്‍ പുഴയില്‍ മുങ്ങിത്താഴുകയായിരുന്നു.
tRootC1469263">കൂടെയുണ്ടായിരുന്നവർ തിരച്ചില്‍ നടത്തിയെങ്കിലും നാസിലിനെ കണ്ടെത്താനായില്ല. ഇവരുടെ നിലവിളി കടവിലേക്ക് ഓടിയെത്തിയ പരിസരവാസിയായ ഒരാള്‍ പുഴയില്‍ ഇറങ്ങി തിരച്ചില്‍ നടത്തി. ഇദ്ദേഹം നാസിലിനെ കണ്ടെത്തി കരക്കെത്തിച്ചു. പക്ഷെ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കോഴിക്കോട് ജിഡിടി വിദ്യാലയത്തില്‍ മൂന്നാം വർഷ ഐടി വിദ്യാർത്ഥിയാണ് മരിച്ച നാസില്‍
.jpg)


