ആലപ്പുഴയില്‍ 17കാരി അമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു

murder

വീടിന്റെ തറയിലുള്ള നായയുടെ മൂത്രം കഴുകിക്കളയാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു തർക്കം

ആലപ്പുഴ: ആലപ്പുഴയില്‍ 17കാരി അമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു.വീടിന്റെ തറ കഴുകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കാരണം.വീടിന്റെ തറയിലുള്ള നായയുടെ മൂത്രം കഴുകിക്കളയാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു മകൾ അമ്മയെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്.

ആലപ്പുഴ വാടയ്ക്കല്‍ ഷണ്‍മുഖ സ്വാമി ക്ഷേത്രത്തിന് സമീപമാണ് സംഭവം. കഴുത്തിന് കുത്തേറ്റ ഷാനി ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags