കോവളത്തെ സ്പായില്‍ 16കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് ; കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും അറസ്റ്റില്‍

16-year-old raped, forced to take birth control pills; Doctor and e-Mitra owner absconding in Rajasthan

ആന്ധ്രയില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.

കോവളത്തെ സ്പായില്‍ 16കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും അറസ്റ്റില്‍. ആന്ധ്രയില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരാണ് പെണ്‍കുട്ടിയെ സ്പായില്‍ എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയായി എന്ന് വരുത്താന്‍ ഇവര്‍ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജരേഖയുമുണ്ടാക്കി. കേസില്‍ രണ്ടു സ്പാ ഉടമകളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. തിരുവനന്തപുരം നഗരസഭയിലെ ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സ്പാ നടത്തിപ്പുമായി നേരിട്ട് ബന്ധമുണ്ടെന്നതിന് പൊലീസിന് തെളിവ് ലഭിച്ചു.

കൊച്ചിയില്‍ സ്പാ ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിച്ചതിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ വിവരങ്ങള്‍ പുറത്തു വന്നത്. ഒരു സ്പാ ജീവനക്കാരി ഒപ്പം ജോലി ചെയ്തിരുന്ന യുവാവിനോടൊപ്പം ഒളിച്ചോടി പോയിരുന്നു. ആന്ധ്ര സ്വദേശിയായ ഈ പെണ്‍കുട്ടിയെ കോവളം പൊലീസ് കണ്ടെത്തി വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് സ്പായുടെ മറവില്‍ നടന്ന ചൂഷണം പുറത്തുവന്നത്. പെണ്‍കുട്ടി പഠിച്ച സ്‌കൂളില്‍ നിന്നുമുള്ള വിവരം ശേഖരിച്ചപ്പോള്‍ 16 വയസ്സു മാത്രമാണ് പ്രായമെന്ന് വ്യക്തമായി. കൗണ്‍സിലിംഗിലാണ് ബന്ധുക്കളുടെ ക്രൂരതയും സ്പായില്‍ നടന്ന ചൂഷണവും കുട്ടി പറയുന്നത്.

പെണ്‍കുട്ടിയുടെ രണ്ടാനമ്മയും ഭര്‍ത്താവും ചേര്‍ന്ന് ആദ്യം ചെന്നെയില്‍ കൊണ്ടുപോയി സ്പായില്‍ ജോലി ചെയ്യിപ്പിച്ചു. ഇതിന് ശേഷമാണ് വിഴിഞ്ഞത്തെ രണ്ട് സ്പാകളില്‍ എത്തിക്കുന്നത്. 

Tags