16 കാരിയെ പീഡിപ്പിച്ച കേസ് ; യുവാവിന് 20 വര്‍ഷം തടവും പിഴയും ശിക്ഷ

arrest

2023 ഏപ്രില്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു.

പതിനാറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 20 വര്‍ഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ. പെരുമ്പഴുതൂര്‍ സ്വദേശി കണ്ണന്‍ എന്ന അരുണിനെ (30)യാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി വി വിനോദ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഏഴുമാസം അധിക തടവ് അനുഭവിക്കേണ്ടിവരും. 2023 ഏപ്രില്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു.


ബഹളം കേട്ട് കുട്ടിയുടെ അച്ഛന്‍ വന്ന് കതകില്‍ തട്ടിയതോടെ പ്രതി സ്ഥലത്ത് നിന്ന് ഇറങ്ങി ഓടി. പിന്നീട് കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ഡി.ആര്‍ പ്രമോദ് കോടതിയില്‍ ഹാജരായി.17 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും 7 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.
 

Tags