അമ്മയോട് പിണങ്ങി ബീച്ചിലെത്തിയ 16-കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച യുവാക്കള്‍ പിടിയില്‍
മൂക്കിലൂടെ വലിക്കാൻ കഴിയുന്ന ലഹരി വസ്തുക്കള്‍ നല്‍കി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു.ഒരു പകല്‍ മുഴുവന്‍ ശാരീരിക ഉപദ്രവം നടത്തിയ ശേഷം കുട്ടിയെ നാലായിരം രൂപ നല്‍കി ബീച്ചില്‍ ഇറക്കി വിടുകയായിരുന്നു.
കോഴിക്കോട്: രക്ഷിതാക്കളുമായി പിണങ്ങി വീട് വീട്ടിറങ്ങി ബീച്ചിലെത്തിയ 16-കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം 4,000 രൂപനല്‍കി ഇറക്കിവിട്ട യുവാക്കള്‍ പിടിയില്‍ .കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരാണ് പിടിയിലായത്.ഈ മാസം 20-ന് രക്ഷിതാക്കളുമായി പിണങ്ങി വീട് വീട്ടിറങ്ങിയപെരിന്തല്‍മണ്ണ സ്വാദേശിയായ പെണ്‍കുട്ടി ബസ് കയറി കോഴിക്കോട് ബീച്ചിലെത്തുകയായിരുന്നു.
tRootC1469263">ഡിസംബർ 21 ഞായറാഴ്ച പുലർച്ചെ രണ്ടുമണിക്ക് യുവാക്കള്‍ ഈ കുട്ടിയെ കണ്ടെത്തി ബീച്ചില്‍നിന്ന് താമസസൗകര്യവും ഭക്ഷണവും നല്‍കാമെന്നുപറഞ്ഞ് ഫ്‌ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. ഫ്‌ളാറ്റിലുണ്ടായിരുന്ന രണ്ടുപേരാണ് കുട്ടിക്ക് ഇവിടെ വച്ച് മൂക്കിലൂടെ വലിക്കാൻ കഴിയുന്ന ലഹരി വസ്തുക്കള്‍ നല്‍കി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു.ഒരു പകല്‍ മുഴുവന്‍ ശാരീരിക ഉപദ്രവം നടത്തിയ ശേഷം കുട്ടിയെ നാലായിരം രൂപ നല്‍കി ബീച്ചില്‍ ഇറക്കി വിടുകയായിരുന്നു.
തുടർന്ന് പെരിന്തല്‍മണ്ണ പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിക്കുകയായിരുന്നു. കാസർഗോഡ് സ്വദേശികളായ രണ്ടുപേരാണ് സംഭവവുമായി ബന്ധപ്പെട്ടു പിടിയിലായത്.പെണ്‍കുട്ടിയുടെ മൊഴി പ്രകാരം പോക്സോ വകുപ്പുകള്‍ ചുമത്തിയാണു യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തത്. സംഭവത്തില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
.jpg)


