ഇന്നോവ ക്രിസ്റ്റയിൽ ചീറിപ്പാഞ്ഞ് 16 കാരന്‍റെ പരാക്രമം, സ്ത്രീയെ അടക്കം ഇടിച്ചിട്ടു

ഇന്നോവ ക്രിസ്റ്റയിൽ ചീറിപ്പാഞ്ഞ് 16 കാരന്‍റെ പരാക്രമം, സ്ത്രീയെ അടക്കം ഇടിച്ചിട്ടു
g
g

നിരവധി വാഹനങ്ങളില്‍ ഇടിച്ചതോടെ വാഹനം തടയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നിർത്താതെ അതിവേഗത്തില്‍ പോയി.

കൊച്ചി:16കാരൻ ഓടിച്ച ഇന്നോവ ക്രിസ്റ്റ നിരവധി വാഹനങ്ങളെ ഇടിച്ചു.ചെറായില്‍ വച്ച്‌ വൃദ്ധയായ സ്ത്രീയെയും വാഹനം ഇടിച്ചിട്ടു. എറണാകുളം ചെറായിയിലാണ് സംഭവം. അമിതവേഗത്തിലായിരുന്നു ഇന്നോവ ക്രിസ്റ്റ എത്തിയത്.

 നിരവധി വാഹനങ്ങളില്‍ ഇടിച്ചതോടെ വാഹനം തടയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നിർത്താതെ അതിവേഗത്തില്‍ പോയി. ചെറായി മുതല്‍ എടവനക്കാട് വരെയാണ് വാഹനം അപകടം ഉണ്ടാക്കിയത്.അപകടമുണ്ടാക്കിയ വാഹനം പിന്നീട് ഞാറക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി

tRootC1469263">

Tags