പോക്സോ കേസിലെ അതിജീവിതയും ഗർഭിണിയുമായ 15 വയസുകാരിയെ ആശുപത്രിയില്‍ നിന്ന് കാണാതായി

pragnant

ഗർഭിണിയായ കുട്ടിക്ക് ആവശ്യമായ സുരക്ഷയും നിരീക്ഷണവും ഉറപ്പാക്കുന്നതില്‍ ആശുപത്രി അധികൃതർ വീഴ്ച വരുത്തിയെന്നാണ് ആരോപണം.

തിരുവനന്തപുരം:  തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ വൻ സുരക്ഷാവീഴ്ച. പോക്സോ കേസിലെ അതിജീവിതയും ഗർഭിണിയുമായ 15 വയസുകാരിയെ ആശുപത്രിയില്‍ നിന്ന് കാണാതായി.സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.പോക്സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടിയെ പൊലീസ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്.പെണ്‍കുട്ടി ആശുപത്രിയില്‍ നിന്ന് പുറത്തുപോയത് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങളിലുണ്ടായ വീഴ്ചയാണ് സംഭവത്തിന് കാരണമായതെന്ന ആരോപണവും ഉയരുന്നുണ്ട്. 

ഗർഭിണിയായ കുട്ടിക്ക് ആവശ്യമായ സുരക്ഷയും നിരീക്ഷണവും ഉറപ്പാക്കുന്നതില്‍ ആശുപത്രി അധികൃതർ വീഴ്ച വരുത്തിയെന്നാണ് ആരോപണം.സംഭവം പുറത്തറിയാതിരിക്കാൻ ശ്രമം നടന്നതായും ആരോപണമുണ്ട്. 

Tags