കര്‍ണാടകയിലെ വ്യൂ പോയിന്റില്‍ വെച്ച്‌ പാലക്കാട് സ്വദേശിയായ 15 കാരിയെ കാണാതായി

missing

പൊലീസും വനം വകുപ്പുദ്യോഗസ്ഥരും രാത്രി ഒരു മണിവരെ തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

പാലക്കാട്: കുടുംബത്തോടൊപ്പം വിനോദയാത്ര പോയ 15 കാരിയെ കാണാതായി. കര്‍ണാടകയിലെ ചിക്കമംഗ്ലൂര്‍ ബാബ ബുധന്‍ഗിരി വ്യൂ പോയിന്റില്‍ വച്ചാണ് പാലക്കാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ കാണാതായത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.കടമ്പഴിപ്പുറം കല്ലപ്പറമ്പ് സ്വദേശിയായ രമേശ് ഗോപാലന്റെ മകള്‍ ശ്രീനന്ദയെയാണ് കാണാതായത്. കുടുംബത്തോടൊപ്പം വ്യൂ പോയിന്റില്‍ എത്തിയ ശേഷമാണ് കുട്ടിയെ കാണാതായതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പൊലീസും വനം വകുപ്പുദ്യോഗസ്ഥരും രാത്രി ഒരു മണിവരെ തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കാണാതായ കുട്ടിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം പാലക്കാട് നിന്നെത്തി. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും രാവിലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്

Tags