'കാൽവെള്ളയുടെ അടിയിൽ ചൂരൽ വച്ച് അടിച്ചു', സഹപാഠികൾ പീഡിപ്പിച്ചെന്ന 13കാരിയുടെ വ്യാജ പരാതി: പൊലീസ് മർദ്ദിച്ചതായി നിരപരാധിയായ 20കാരൻ

Teacher beats up seventh grader in Idukki; Police register case

ഇന്നലെ വൈകിട്ടോടെ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി ഹാജരാക്കിയ സമയത്ത് ഡോക്ടറോടാണ് താൻ പീഡനത്തിനിരയായില്ലെന്ന് പെൺകുട്ടി ആദ്യം വെളിപ്പെടുത്തിയത്

പത്തനംതിട്ട: സഹപാഠികൾ പീഡിപ്പിച്ചെന്ന 13കാരിയുടെ വ്യാജ പരാതിയിൽ പൊലീസിൽ നിന്ന് മർദ്ദനമേറ്റതായി ഇരുപതുകാരൻ.കാൽവെള്ളയുടെ അടിയിൽ ചൂരൽ വച്ച് അടിച്ചുവെന്നും തലമുടിയിലും ചെവിയിലും പിടിച്ച് മുകളിലേക്ക് ഉയർത്തിയെന്നുമാണ് ഇരുപതുകാരൻ്റെ വെളിപ്പെടുത്തൽ

വീട്ടിൽ നിന്ന് പൊലീസ് വിളിച്ച് കൊണ്ട് പോയെന്നും പൊലീസ് ക്വാട്ടേഴ്സിൽ കൊണ്ടുപോയി മർ‌ദ്ദിച്ചെന്നുമാണ് ഇരുപതുകാരൻ പറയുന്നത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടില്ലെന്നും ഇരുപതുകാരൻ പറഞ്ഞു.

ഇന്നലെ വൈകിട്ടോടെ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി ഹാജരാക്കിയ സമയത്ത് ഡോക്ടറോടാണ് താൻ പീഡനത്തിനിരയായില്ലെന്ന് പെൺകുട്ടി ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായില്ലെന്ന് വ്യക്തമായി.

പിന്നാലെ പെൺകുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ഡോക്ടർമാരോട് പറഞ്ഞകാര്യം പെൺകുട്ടി മജിസ്‌ട്രേറ്റിനോടും ആവർത്തിച്ചു. സഹപാഠി പ്രണയം നിരസിച്ചപ്പോൾ സഹപാഠികൾക്കെതിരെ പീഡന പരാതി നൽകുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ റഫർ റിപ്പോർട്ട് നൽകും.

 

Tags