ആലുവയില്‍ നിന്ന് കാണാതായ 12 വയസുകാരിയെ കണ്ടെത്തി

Teacher beats up seventh grader in Idukki; Police register case

കുട്ടിക്കൊപ്പം കൊല്ലം സ്വദേശിയായ 25കാരനേയും കണ്ടെത്തിയെന്നാണ് സൂചന.

കൊച്ചി :  ആലുവയില്‍ നിന്ന് കാണാതായ 12 വയസുകാരിയെ കണ്ടെത്തി. നാലു ദിവസം മുമ്പാണ് കുട്ടിയെ ആലുവയില്‍ നിന്നും കാണാതാകുന്നത്.പുനെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് നിസാമുദീന്‍ എക്‌സ്പ്രസില്‍ നിന്നാണ് വൈകീട്ട് നാലു മണിയോടെ കുട്ടിയെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. കുട്ടിക്കൊപ്പം കൊല്ലം സ്വദേശിയായ 25കാരനേയും കണ്ടെത്തിയെന്നാണ് സൂചന.

ഇയാളുടെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് കുട്ടിയിലേക്ക് എത്തിയത് എന്നാണ് വിവരം. ഇന്‍സ്റ്റഗ്രാം വഴിയാണ് കുട്ടി ഇയാളുമായി സൗഹൃദത്തിലായതെന്നാണ് സൂചന. എന്നാല്‍ ഇത്തരമൊരു സൗഹൃദത്തെക്കുറിച്ച് വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് സൂചന.

Tags