മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ വിഷം കഴിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരനും മരിച്ചു

suicide

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7നാണ് വീട്ടില്‍ വിഷം കഴിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത്.

കോട്ടയം ളാക്കാട്ടൂര്‍ മറ്റപള്ളിയില്‍ കളനാശിനി കഴിച്ച് ആത്മഹത്യാശ്രമം നടത്തിയ സംഭവത്തില്‍ ചികിത്സയില്‍ ആയിരുന്ന 12 വയസുകാരനും മരിച്ചു. അലന്‍ തോമസ് ആണ് മരിച്ചത്. കുടുംബനാഥന്‍ ജോബിയും (50) ഭാര്യ ജോസ്നയും മകള്‍ മരിയയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.


കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7നാണ് വീട്ടില്‍ വിഷം കഴിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്ത് നിന്ന് കളനാശിനിയുടെ കുപ്പി കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ച ഉച്ചമുതല്‍ സഹോദരിയെ ബന്ധപ്പെടാനായി ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ വൈകുന്നേരം ജോസ്നയുടെ സഹോദരന്‍ വീട്ടില്‍ എത്തിയപ്പോഴാണ് ഇവരെ അവശനിലയില്‍ കണ്ടത്. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. തോമസ് കര്‍ഷകനാണ്. ജോസ്‌ന സഹകരണ ബാങ്കിലെ താത്കാലിക ജോലിക്കാരിയാണ്. മരിയ മറ്റക്കര എച്ച്എസ്എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.

Tags