സ്കൂള്‍ ജീപ്പിന്റെ വാതില്‍ തുറന്ന് റോഡിലേക്ക് തെറിച്ചുവീണ് 10 വയസ്സുകാരന് പരിക്കേറ്റ സംഭവത്തില്‍; ഡ്രൈവര്‍ക്കെതിരെ കേസ്

Teacher beats up seventh grader in Idukki; Police register case

ജീപ്പിന്റെ പിൻവശത്തെ വാതില്‍ അശ്രദ്ധമായി തുറന്നതിനെത്തുടർന്ന് കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

കോഴിക്കോട്:  നാദാപുരത്ത്സ്കൂള്‍ ജീപ്പില്‍ നിന്ന് തെറിച്ചുവീണ് പത്തുവയസ്സുകാരന് പരിക്ക്.ആവോലം സി.സി.യു.പി സ്കൂളിലെ വിദ്യാർത്ഥിയായ പാറക്കടവ് സ്വദേശി പൊക്കുന്നുമ്മല്‍ ഇൻസാഫ് റഹ്മാനാണ് (10) അപകടത്തില്‍പ്പെട്ടത്.

സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ പാറക്കടവ് പട്ടാണി പെട്രോള്‍ പമ്പിന് സമീപം വെച്ചായിരുന്നു സംഭവം.പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കി.

ഇന്നലെ വൈകുന്നേരം 4.10-ഓടെയാണ് അപകടമുണ്ടായത്. സ്കൂള്‍ ജീപ്പില്‍ പാറക്കടവിലുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇൻസാഫ് റഹ്മാൻ. ഇതിനിടെ, ജീപ്പിന്റെ പിൻവശത്തെ വാതില്‍ അശ്രദ്ധമായി തുറന്നതിനെത്തുടർന്ന് കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

ജീപ്പ് ഡ്രൈവർ അശ്രദ്ധമായും യാത്രക്കാരുടെ ജീവന് അപകടം വരുത്തുന്ന രീതിയിലും വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്തു.

Tags