ബിരിയാണി ചെമ്പില്‍ ഭിക്ഷ യാചിച്ച് യൂത്ത് ഫ്രണ്ട്
protest
കോട്ടയം നഗരത്തില്‍ ഭിക്ഷ യാചിച്ച് കിട്ടിയ പണം മുഖ്യമന്ത്രിക്ക് മണി ഓര്‍ഡര്‍ ആയി അയച്ചു നല്‍കി.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട് ബിരിയാണി ചെമ്പില്‍ ഭിക്ഷ യാചിച്ച് യൂത്ത് ഫ്രണ്ട്. കോട്ടയം നഗരത്തില്‍ ഭിക്ഷ യാചിച്ച് കിട്ടിയ പണം മുഖ്യമന്ത്രിക്ക് മണി ഓര്‍ഡര്‍ ആയി അയച്ചു നല്‍കി. കോഴ കേസില്‍ കെ എം മാണിക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ മണി ഓര്‍ഡര്‍ സമരത്തെ ഓര്‍മ്മിപ്പിച്ചായിരുന്നു യൂത്ത് ഫ്രണ്ടിന്റെ പ്രതിഷേധം. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ സമരം ഉദ്ഘാടനം ചെയ്തു.
കേസില്‍ സത്യാവസ്ഥ തെളിയും വരെ മുഖ്യമന്ത്രി മാറി നില്‍ക്കണമെന്ന് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ കലാപത്തിന്റെ അന്തരീക്ഷം ഒഴിവാക്കണം. ബാര്‍ കോഴ ആരോപണത്തിന്റെ പേരില്‍ കെഎം മാണിക്ക് ഭിക്ഷ യാചിച്ച് മണി ഓര്‍ഡര്‍ അയച്ച് അപമാനിച്ച ഡിവൈഎഫ്‌ഐക്കായി കാലം കരുതിവെച്ച മറുപടിയാണ് സമരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക ദാരിദ്ര്യം അനുഭവിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തിന് അപമാനകരമായ സ്വര്‍ണ്ണ കള്ളക്കടത്ത് ഇനിയെങ്കിലും അവസാനിപ്പിക്കണം എന്ന് യൂത്ത് ഫ്രണ്ട് ആവശ്യപ്പെട്ടു. കോട്ടയം നഗരത്തിലൂടെ ഭിക്ഷ യാചിച്ച് ലഭിച്ച തുക കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസില്‍ നിന്ന് അയക്കുകയും ചെയ്തു.
 

Share this story