തിരുവനന്തപുരത്തെ ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് പ്രവേശന വിലക്ക്
May 14, 2022, 20:16 IST

തിരുവനന്തപുരം: തലസ്ഥാനത്തെ ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് പ്രവേശന വിലക്ക്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയെ തുടര്‍ന്നാണ് നടപടി. തിരുവനന്തപുരത്ത് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊന്‍മുടി, കല്ലാര്‍, മങ്കയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സന്ദര്‍ശകര്‍ക്കു പ്രവേശനം അനുവദിയ്ക്കുന്നതല്ലെന്ന് ജില്ലാ ഡിഎഫ്‌ഓ അറിയിച്ചു.
തിരുവനന്തപുരം, തൃശൂര്‍, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഇന്നും, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെയും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ 16ാം തീയതി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.