ശ്രീനിവാസന്‍ വധം: ആയുധങ്ങള്‍ കൊണ്ടുപോയ വാഹനം കണ്ടെത്തി; കാറോടിച്ച മുഖ്യപ്രതി ഒളിവിൽ

google news
Sreenivasan murder  case

പാലക്കാട് : ശ്രീനിവാസന്‍ വധക്കേസില്‍ ആയുധങ്ങള്‍ കൊണ്ടുപോയ കാര്‍ കണ്ടെത്തി. പട്ടാമ്പി സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. നാസറിന്റെ ബന്ധുവീടിനു പുറകില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. അതേസമയം, കാര്‍ വാടകയ്ക്കെടുത്ത് ഓടിച്ച മുഖ്യപ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നിലൂടെ ആയുധങ്ങൾ കൊണ്ടുവന്ന കാറാണിത്. കാറിന്റെ ദൃശ്യങ്ങൾ നേരത്തേതന്നെ പുറത്തുവരികയും ഉടമയെ തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാൽ കാർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉടമയുടെ ബന്ധുവിന്റെ വീടിനു പിന്നിൽ കാർ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്.

കാർ വാടകയ്ക്ക് എടുത്ത് ഓടിച്ചത് കേസിലെ മുഖ്യപ്രതിയാണ്. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾക്കായി തിരച്ചിൽ വിപുലമാക്കി. അഞ്ച് വാളുകളാണ് കൊലയാളി സംഘം ഈ കാറിൽനിന്ന് എടുത്തിരുന്നത്. അതുകൊണ്ടുതന്നെ കേസിൽ നിർണായകമാണ് ഈ കാറെന്നു പൊലീസ് പറഞ്ഞു.

Tags