കൊല്ലത്ത് നായ് കടിച്ച് പത്ര ഏജന്‍റിന് ഗുരുതര പരിക്ക്

google news
s.s;

പുനലൂർ: പത്രവിതരണത്തിനിടെ, നായ് ആക്രമിച്ച് ഏജൻറിന് ഗുരുതരമായി പരിക്കേറ്റു. വിവിധ പത്രങ്ങളുടെ ഏജന്‍റ് നെല്ലിപ്പള്ളി കല്ലാർ അക്ഷയ ഭവനിൽ ആർ. വിജയകുമാറിനാണ് (70) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ ചെമ്മന്തൂർ മുരുകൻ കോവിൽ ഭാഗത്ത് ഇരുചക്ര വാഹനത്തിൽ പത്ര വിതരണത്തിനെത്തിയപ്പോഴാണ് നായ് ആക്രമിച്ചത്.

വലതുകണ്ണിനും താഴെയും ഇടത് കൈക്കും പരിക്കേറ്റു. ബഹളം കേട്ടെത്തിയ ഹരിതകർമ സേനാംഗം നായെ വിരട്ടിയോടിച്ചു. വിജയകുമാറിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പേവിഷ പ്രതിരോധ കുത്തിവെപ്പിന് വാക്സിൻ ഇല്ലാത്തതിനാൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചാണ് കുത്തിവെപ്പെടുത്തത്.
 

Tags