കൊച്ചിയില്‍ വന്‍ ലഹരിവേട്ട : 200 കിലോ ഹെറോയിന്‍ പിടികൂടി

arrested
arrested

കൊച്ചിയില്‍ വന്‍ ലഹരിവേട്ട. 1200 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ നിന്ന് ലഹരിമരുന്ന് പിടികൂടി. ഇറാനിയന്‍ കപ്പലില്‍ നിന്നാണ് 200 കിലോ ഹെറോയിന്‍ പിടികൂടിയത്. ഇവ കൊച്ചിയിലെത്തിച്ചു.

നാവിക സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഓപ്പറേഷന്‍ നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെല്ലാം ഇറാന്‍, പാകിസ്താന്‍ പൗരന്മാരാണെന്നാണ് വിവരം. നാവികസേന കേസ് കോസ്റ്റല്‍ പൊലീസിന് കൈമാറും. ഇറാനില്‍ നിന്ന് ഇന്ത്യന്‍ മഹാസമുദ്രം വഴി ലഹരിമരുന്ന്പാകിസ്താനിലേക്ക് എത്തിക്കുന്ന വന്‍കിട നീക്കമാണ് നാവികസേന പിടികൂടിയത്.

Tags